കുളത്തൂപ്പുഴ: വഴിയോരത്ത് മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നുള്ള പഞ്ചായത്തിൻെറ മുന്നറിയിപ്പ് ബോര്‍ഡിന് മുകളില്‍ മാലിന്യം കുന്നുകൂടിയിട്ടും അധികൃതര്‍ക്ക് കുലുക്കമില്ല. കുളത്തൂപ്പുഴ പഞ്ചായത്തിലെ പച്ചയില്‍കട-സാംനഗര്‍ പാതയോരത്തായാണ് അനധികൃതമായി മാലിന്യനിക്ഷേപം ദിനംപ്രതി വര്‍ധിക്കുന്നത്. പഞ്ചായത്ത് പ്രദേശത്തുനിന്ന് ഹരിതകര്‍മ സേന വഴി ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് സൂക്ഷിക്കുന്നതിന് പഞ്ചായത്ത് സ്ഥാപിച്ച മെറ്റീരിയല്‍ കലക്ഷന്‍ സെന്‍ററിന് ചുറ്റുമായി നാട്ടുകാര്‍ മറ്റു മാലിന്യം കവറില്‍ കെട്ടി നിക്ഷേപിക്കുകയായിരുന്നു. ചീഞ്ഞളിയുന്ന മാലിന്യം നീക്കംചെയ്യാന്‍ അധികൃതര്‍ തയാറാകാതെ വന്നതോടെ ദുര്‍ഗന്ധത്താല്‍ സഹികെട്ട സമീപവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ മാലിന്യം പാതയോരത്ത് നിക്ഷേപിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ച് അധികൃതര്‍ രംഗംവിട്ടു. ദൂരെ നിന്നുപോലും വാഹനങ്ങളിലും മറ്റുമായി വീണ്ടും മാലിന്യനിക്ഷേപം കൂടിയതോടെ സമീപവാസികളുടെ പ്രതിഷേധം ശക്തമാവുകയും പഞ്ചായത്ത് അധികൃതരെത്തി മെറ്റീരിയൽ കളക്ഷന്‍ കിയോസ്ക് സ്ഥലത്തുനിന്നും മാറ്റി സ്ഥാപിക്കുകയും ചെയ്തു. എങ്കിലും ദിനംപ്രതി ഇവിടെ മറ്റ് മാലിന്യ നിക്ഷേപം ഉയരുന്നത് നാട്ടുകാര്‍ക്ക് വിനയായിരിക്കുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് ഈ പാതയോരത്തെ മറ്റൊരു മാലിന്യ കൂമ്പാരത്തില്‍ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം ഇനിയും പ്രദേശവാസികള്‍ മറന്നിട്ടില്ലാത്തതിനാല്‍ തന്നെ പ്രദേശത്തെ ദുര്‍ഗന്ധപൂരിതമാക്കുന്ന മാലിന്യ പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.