കൊല്ലം: വിദേശ വിദ്യാഭ്യാസത്തിന് വിദ്യാർഥികൾക്ക് അവസരമൊരുക്കാൻ എഡ്യുപ്രസും മാസി സ്റ്റഡീസും ചേർന്നൊരുക്കുന്ന സൗജന്യ സംഘടിപ്പിക്കുന്നു. കൊല്ലം പബ്ലിക് ലൈബ്രറിയിൽ 18ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. മൂന്ന് വിദേശ സർവകലാശാലകളിൽ നിന്നുള്ള അഡ്മിഷൻ ഓഫിസർമാർ നേരിട്ടും ബാക്കിയുള്ളവർ ഓൺലൈനായും നേരിട്ടും പങ്കെടുക്കുന്ന സെമിനാറിൽ വിദ്യാർഥികൾക്ക് നേരിട്ട് സംവദിക്കാനും സംശയങ്ങൾ ചോദിക്കാനും അവസരമുണ്ട്. ലോകത്തെ മികച്ച സർവകലാശാലകളിൽ വിദ്യാർഥികൾക്ക് പ്രവേശനം നേടിക്കൊടുക്കാൻ വഴിയൊരുക്കുകയാണ് എഡ്യുപ്രസിന്‍റെ ലക്ഷ്യമെന്ന് സി.ഇ.ഒ എസ്. ജോർജ്കുട്ടി വാർത്തസമ്മേളനത്തിൽ പറഞ്ഞു. വിദേശ രാജ്യങ്ങളിലെ ഉപരിപഠന സാധ്യതകളും അവസരങ്ങളും വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്ന സെക്ഷനോടൊപ്പം സിലബസ്, കരിക്കുലം, എന്നിങ്ങനെ മറ്റുവിവരങ്ങളും സെമിനാറിൽ ഉൾപ്പെടും. എഡ്യുപ്രസ് ഡയറക്ടർ എഡ്ഗാർ ഫെർണാണ്ടസ്, ബിജോ ജോസഫ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.