പ്രതിഷേധ പ്രകടനം

കുണ്ടറ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ യൂത്ത് കോൺഗ്രസ്​ പ്രവർത്തകർ നടത്തിയ ആക്രമണ ശ്രമത്തിൽ പ്രതിഷേധിച്ച് സി.പി.എം കൊറ്റങ്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടന്നു. മണ്ഡലം ജങ്​ഷനിൽ നിന്നാരംഭിച്ച പ്രകടനം കേരളപുരത്ത് സമാപിച്ചു. അരുൺ, ആർ. സുരേഷ് ബാബു, സുദർശനൻ, ശ്യാം, ഷിഹാബ്, ഷേർലി സത്യദേവൻ, സതീശൻ, നിഥിൻ ശേഖർ, അനീഷ്, ദേവി, ജയകുമാർ എന്നിവർ നേതൃത്വം നൽകി. അക്രമം അപലപനീയം കുണ്ടറ: പെരിനാട് കോൺഗ്രസ്​ മണ്ഡലം പ്രസിഡന്‍റ് തോട്ടത്തിൽ ബാല‍​​ൻെറ വീടിനുനേരെ സി.പി.എം നടത്തിയ ആക്രമണം അപലപനീയമെന്ന് ഭാരതീയ ദലിത് കോൺഗ്രസ്​ കുണ്ടറ ബ്ലോക്ക് പ്രസിഡന്‍റ് എൻ. പത്മലോചനൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.