അക്രമസമരങ്ങൾ അവസാനിപ്പിക്കണം

കൊല്ലം: സംസ്ഥാനത്ത് നടക്കുന്ന അക്രമസമരങ്ങൾ അവസാനിപ്പിക്കാൻ രാഷ്ട്രീയനേതൃത്വം തയാറാകണമെന്ന് ഗാന്ധിയൻ കലക്ടീവ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കൺവീനർ എ.ജെ. ഡിക്രൂസ്​ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൺവീനർ യോഹന്നാൻ ആന്‍റണി ഉദ്ഘാടനം ചെയ്തു. ജില്ല കോഓഡിനേറ്റർ മേച്ചേഴത്ത് ഗിരീഷ്​കുമാർ, സുമൻജിത്ത് മിഷ, വസന്തകുമാർ കല്ലുംപുറം, മണ്ണൂർ ഷാജി, സൈമൺ തോമസ്​ എന്നിവർ സംസാരിച്ചു. ഓഫിസ് മാറ്റി കൊല്ലം: കേരള കയർത്തൊഴിലാളി ക്ഷേമനിധി ബോർഡി‍ൻെറ ജില്ല ഓഫിസ് ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയം കോംപ്ലക്സ് റൂം നമ്പർ 42ൽനിന്ന് ആനന്ദവല്ലീശ്വരം ക്ഷേത്രത്തിന്​ സമീപം ആനന്ദവല്ലീശ്വരം നഗർ -രണ്ടിലേക്ക് മാറ്റി. ഫോൺ: 0474-2796750.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.