പിതാവിൻെറ ആഗ്രഹം സഫലമാക്കി അനന്തു കൊട്ടിയം: ജീവിതയാത്രയുടെ പാതിവഴിയിൽ തനിച്ചാക്കി മറഞ്ഞ പിതാവിൻെറ ആഗ്രഹം സഫലീകരിച്ച് അനന്തു കൃഷ്ണൻ. പിതാവിൻെറ മൃതദേഹം മോർച്ചറിയിലിരിക്കെ നെഞ്ചുലക്കുന്ന വേദന ഉള്ളിലൊതുക്കി പരീക്ഷ എഴുതാനെത്തിയ അനന്തു എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് സ്വന്തമാക്കിയാണ് സ്നേഹാഞ്ജലി നൽകിയത്. എസ്.എസ്.എൽ.സി പരീക്ഷ നടക്കുന്നതിനിടയിൽ മേയ് 18നാണ് കൊട്ടിയം ഓട്ടോസ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായിരുന്ന കൊട്ടിയം പറന്തിയിൽ രൻജിനി ഭവനിൽ സുനിൽകുമാർ അപകടത്തിൽ മരിച്ചത്. ഓട്ടോയിൽ സ്വകാര്യ ബസ് ഇടിച്ചായിരുന്നു അപകടം. പഠനം മുടക്കരുതെന്നും പഠിച്ച് ഉന്നതിയിലെത്തണമെന്നുമുള്ള അച്ഛൻെറ ആഗ്രഹം സഫലീകരിക്കുന്നതിനായാണ്, പിതാവിൻെറ സംസ്കാരം നടക്കുന്നതിന് മുമ്പ് അനന്തുകൃഷ്ണൻ പരീക്ഷമുറിയിലെത്തിയത്. മയ്യനാട് വെള്ള മണൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.