ഇടവ ബഷീർ അനുസ്മരണം

കൊല്ലം: ഗാനമേളയെ ജനകീയമാക്കിയ ഇടവ ബഷീറി‍ൻെറ പേരിൽ കൊല്ലത്ത്​ സ്മാരകം നിർമിക്കണമെന്ന്​ എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. പ്രേംനസീർ സുഹൃദ്​സമിതി കൊല്ലം ചാപ്​റ്റർ സംഘടിപ്പിച്ച ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം. മുകേഷ്​ എം.എൽ.എ, കൗൺസിലർ കൃപ, ഡി.സി.സി പ്രസിഡന്‍റ്​ രാജേന്ദ്രപ്രസാദ്​, പുനലൂർ സോമരാജൻ, സംവിധായകൻ വേണുകുമാർ, സമിതി ഭാരവാഹികളായ തെക്കൻസ്റ്റാർ ബാദുഷ, അബ്​ദുൽബാരി, കൊല്ലം സിറാജ്​, അനിൽകുമാർ, ജെ.ആർ. കൃഷ്ണ, നാസർ കിഴക്കതിൽ, പനച്ചമൂട്​ ഷാജഹാൻ, ജബ്ബാർ എന്നിവർ സംസാരിച്ചു. ....must.....​ പ്രതിഷേധ പ്രകടനം നടത്തി കൊല്ലം: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ ഡല്‍ഹി പൊലീസ് കൈയേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച്​ വെസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്‍റ്​ ജെ. ശിവപ്രസാദ്​, ചെറാശ്ശേരില്‍ കൃഷ്ണകുമാര്‍, കളിയിലില്‍ മുരളീകൃഷ്ണന്‍, അഡ്വ. എസ്.എം. ഷെരീഫ്, പി. രാജു, മാറപാട്ട് രമേശ്, മുഹമ്മദ് കുഞ്ഞ്​, സുബി, ദീപ ആല്‍ബര്‍ട്ട്, നിഷിന്‍, വിജയന്‍, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.