കൊല്ലം: യുവജന സമരങ്ങളെ ചോരയിൽ മുക്കിക്കൊല്ലാനുള്ള സി.പി.എമ്മിന്‍റെയും പൊലീസിന്‍റെയും ആസൂത്രിത നീക്കം ജില്ലയിൽ നടക്കുന്നതായി ഡി.സി.സി പ്രസിഡന്‍റ് പി. രാജേന്ദ്രപ്രസാദ്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും പൊലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ചും പുനലൂർ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് പിരിഞ്ഞുപോയതിന് ശേഷം യൂത്ത് കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും തല്ലിച്ചതച്ച പൊലീസ് നടപടി അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു. 32 ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ സാരമായി പരിക്കേറ്റ് പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സി.പി.എം ജില്ല കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് പൊലീസ് അക്രമം അഴിച്ചുവിടുന്നതെന്നും അദ്ദേഹം ആരോപിച്ചു. യുവജന സമരങ്ങളെ െപാലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനാണ് ഭാവമെങ്കിൽ കോൺഗ്രസ് നോക്കിനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.