കരുനാഗപ്പള്ളി: ഇടതുസർക്കാറിന്‍റെ മാഫിയ കൂട്ടുകെട്ടിനെതിരെ മുസ്ലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജില്ല ട്രഷറർ എം.എ. സലാം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കാട്ടൂർ ബഷീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എച്ച്. സലിം, ജില്ല വൈസ് പ്രസിഡന്റ് വാഴേത്ത് ഇസ്മയിൽ, എസ്.ടി.യു ജില്ല ജനറൽ സെക്രട്ടറി താഷ്കന്‍റ് കാട്ടിശ്ശേരി, മുസ്ലിംലീഗ് സംസ്ഥാന കൗൺസിൽ അംഗം തൊടിയൂർ താഹ, ജില്ല കമ്മിറ്റി അംഗങ്ങളായ ഓച്ചിറ താഹ, വി.എ. റഹ്മാൻ, ഐ. ഇബ്രാഹിം കുട്ടി, സിദ്ദീക്ക് ഷാ എന്നിവർ സംസാരിച്ചു. ചിത്രം: മുസ്ലിം ലീഗ് കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധസംഗമം ജില്ല ട്രഷറർ എം.എ. സലാം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.