ചിത്രം- കൊല്ലം: മുഖ്യമന്ത്രിക്കുനേരെ വിമാനത്തിൽ കൈയേറ്റശ്രമം ഉണ്ടായതിൽ പ്രതിഷേധിച്ച് ജനതാദൾ (എസ്) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജാഥയും ധർണയും നടത്തി. ജില്ല പ്രസിഡന്‍റ് സി.കെ. ഗോപി ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി പാറയ്ക്കൽ നിസാമുദീൻ അധ്യക്ഷതവഹിച്ചു. അയത്തിൽ അപ്പുക്കുട്ടൻ, പേരൂർ ശശിധരൻ, മോഹൻദാസ് രാജധാനി, കെ.പി. വിജയകുമാർ, എം.വി. സോമരാജൻ, ബാബു ജോസഫ്, ശിഹാബ് എസ്. പൈനുംമൂട്, എം.കെ. തമീം, സൂര്യ എൻ. പിള്ള, എബ്രഹാം താമരശ്ശേരി, സി. വിജയമോഹനൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.