സി.പി.എം പ്രതിഷേധം

കരുനാഗപ്പള്ളി: മുഖ്യമന്ത്രിക്കു നേരെ ഉണ്ടായ കടന്നാക്രമണത്തിൽ പ്രതിഷേധിച്ച് സി.പി.എം നേതൃത്വത്തിൽ കരുനാഗപ്പള്ളി ഏരിയയിൽ പ്രതിഷേധ പ്രകടനം നടത്തി. കരുനാഗപ്പള്ളി ടൗണിൽ ജി. സുനിൽ, പ്രവീൺ മനയ്ക്കൽ, കുഞ്ഞുമോൻ, ഷെഫീഖ്​, മുരളീധരൻപിള്ള, ലാലി എന്നിവർ നേതൃത്വം നൽകി. കരുനാഗപ്പള്ളി വെസ്റ്റിൽ വി. ദിവാകരൻ, എം. സുരേഷ് കുമാർ, ആർ. ഗോപി, സി. ലോകാനന്ദൻ, സി. രാജേഷ് എന്നിവർ നേതൃത്വം നൽകി. ആലപ്പാട് സൗത്തിൽ ജി. രാജദാസ്, വേണു, ജയൻ, ഉണ്ണിക്കൃഷ്ണൻ, ആലപ്പാട് നോർത്തിൽ പ്രേംകുമാർ, ജോസ്, നിധീഷ്, ശങ്കരൻ, കുലശേഖരപുരം സൗത്തിൽ ബി. കൃഷ്ണകുമാർ, എൻ.സി. പ്രേമചന്ദ്രൻ, സുധൻ, സൈനുദ്ദീൻ, സിയാദ്, ക്ലാപ്പന കിഴക്ക് ക്ലാപ്പന സുരേഷ്, പി.ടി. ഉണ്ണിക്കൃഷ്ണൻ, രാജു, ഫസൽ, മുസാഫർ സുരേഷ്, വിക്രമൻപിള്ള, സുഭാഷ്, തൊടിയൂരിൽ ടി. രാജീവ്, എസ്. സുനിൽകുമാർ, രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി. ഡി.വൈ.എഫ്.ഐ കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റി നടത്തിയ പ്രതിഷേധ യോഗം ജില്ല സെക്രട്ടേറിയറ്റ് അംഗം സുധീഷ് ഉദ്ഘാടനം ചെയ്തു. എം.ആർ. ദീപക്ക് അധ്യക്ഷത വഹിച്ചു. ബി.കെ. ഹാഷിം, അരുൺ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.