കുണ്ടറ: മൺറോതുരുത്ത് ശ്രീനിലയം രതീശന്‍റെ 'കുഞ്ഞരുവിയും ചെറുതെന്നലും' ബാലകവിതാ സമാഹാരം ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. ഗോപൻ പ്രകാശനം ചെയ്തു. മൺറോതുരുത്ത് പഞ്ചായത്ത് പ്രസിഡന്‍റ് മിനി സൂര്യകുമാർ അധ്യക്ഷത വഹിച്ചു. കാഥികൻ കല്ലട വി.വി. ജോസ് പുസ്തകം പരിചയപ്പെടുത്തി. കവി മുളവന രാധാകൃഷ്ണൻ, കുരീപ്പുഴ എ.എൽ. ഡൊമിനിക്, ഉല്ലാസ് പുത്തൻപുരയിൽ, സുശീല ജയകുമാർ, എസ്. അനിൽകുമാർ, മോഹൻകുമാർ, ഷാജി മൺറോ, അജയകുമാർ, ശ്രീലാൽ എന്നിവർ സംസാരിച്ചു. പാമ്പുകളെ അറിയാൻ പരിപാടി കുണ്ടറ: ചെറുമൂട് ഗ്രന്ഥകൈരളി ലൈബ്രറിയും റീച്ച് ഔട്ട് ഫൗണ്ടേഷനും ചേർന്ന് ശാസ്ത്രീയരീതിൽ പാമ്പ് പിടിത്ത പരിശീലനവും ബോധവത്കരണ ക്ലാസും നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ് കെ.ബി. മുരളികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ആർ. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. അസി. ഫോറസ്റ്റ് കൺസർവേറ്റർ വൈ. മുഹമ്മദ് അൻവർ ക്ലാസെടുത്തു. സെക്രട്ടറി ശിവൻവേളിക്കാട്, റീച്ച് ഔട്ട് ഫൗണ്ടേഷൻ ചെയർമാൻ കെ.എസ്. അജേഷ്, ബി. മോഹനചന്ദ്രൻപിള്ള, ടി. യേശുദാസൻ, പ്രസന്നപിള്ള, ഉണ്ണികൃഷ്ണപിള്ള, എസ്. നിസാം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.