എം. ഇമാമുദ്ദീൻ അനുസ്മരണം

കടയ്ക്കൽ: കെ.എ.എം.എ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ എം. ഇമാമുദ്ദീൻ മാസ്റ്റർ അനുസ്മരണം സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്‍റ് ഫസൽ തങ്ങൾ മലപ്പുറം അധ്യക്ഷതവഹിച്ചു. സംസ്ഥാന വനിത ഫോറം കൺവീനർ സംഗീത റോബർട്ട്, ഹംസ മദനി, കമ്മുക്കുട്ടി മാസ്റ്റർ, അബ്ദുല്ലത്തീഫ് ബസ്മല, നബീൽ അമ്പലംകുന്ന്, അൻസാർ ചിതറ, ലുക്ക്മാൻ, സലാഹുദ്ദീൻ, അബ്ദുൽ കലാം, അബ്ദുൽ മജീദ്, ഹസീന, സുമി, ആഷിക്, റൂബിൻ ഷാ, സിയാദ്, അനു എന്നിവർ സംസാരിച്ചു. . ...ke+kw+kc.... പ്രതിഷേധ സംഗമം ചടയമംഗലം : 'പ്രവാചകനിന്ദ വംശീയ ഭരണകൂടത്തിന്‍റെ ഇസ്ലാമോഫോബിയ ആണ്' തലക്കെട്ടിൽ എസ്.ഐ.ഒ ജില്ല കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ജമാഅത്തെ ഇസ്​ലാമി ജില്ല സമിതി അംഗം അബ്ദുൽസമദ് ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒ ജില്ല പ്രസിഡന്‍റ് അൽ അമീൻ അധ്യക്ഷതവഹിച്ചു. ജില്ല സമിതി അംഗങ്ങളായ അൻസർ ഖാൻ, ഷാൻ സംബ്രമം, ഷാഹുൽ ഹമീദ് എന്നിവർ നേതൃത്വം നൽകി .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.