സി.പി.ഐ അഞ്ചാലുംമൂട് മണ്ഡലം സമ്മേളനത്തിൽ പ്രതിഷേധം

അഞ്ചാലുംമൂട്: സി.പി.ഐ അഞ്ചാലുംമൂട് മണ്ഡലം സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ എകപക്ഷീയമായി തെരഞ്ഞെടുത്തെന്നാരോപിച്ച് പഴയ കമ്മിറ്റിയിലുണ്ടായിരുന്നവർ ഇറങ്ങിപ്പോയി. പുതിയ ഏരിയ സെക്രട്ടറിയെ അവതരിപ്പിച്ചതിലും പ്രതിനിധികൾ പ്രതിഷേധം അറിയിച്ചു. പനയം ലോക്കൽ കമ്മിറ്റിയിലെ എസ്. ബിജുകുമാറിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തതിൽ പ്രതിഷേധിച്ചാണ് പഴയ കമ്മിറ്റി അംഗങ്ങളും രണ്ട് ലോക്കൽ കമ്മിറ്റി അംഗങ്ങളും ഇറങ്ങിപ്പോയത്​. രാവിലെ നടന്ന പ്രതിനിധി ചർച്ചയിൽ സി.പി.ഐ ജില്ല നേതൃത്വത്തിനെതിരെയും സി.പി.എമ്മിനെതിരെയും വിമർശനമുയർന്നു. സി.പി.ഐയിലേക്ക് വനിതകൾ ഉൾപ്പെടെ കൂടുതൽ പേരെ ആകർഷിക്കാനാകുന്നില്ലെന്നും സി.പി.എമ്മി‍ൻെറ നിഴലായി മാറുന്നുവെന്നും വിമർശനമുയർന്നു. ചർച്ചയും മറുപടിയും കഴിഞ്ഞ് ഭാരവാഹി തെരഞ്ഞെടുപ്പിലേക്ക് കടന്ന്​ മുൻകൂട്ടി നിശ്ചയിച്ച പേരുകൾ വായിച്ചതോടെയാണ് പ്രതിനിധികൾ ബഹളം വെച്ചത്. ബഹളത്തിനിടയിലും പ്രതിഷേധത്തിന് അവസരം നൽകാതെ പുതിയ മണ്ഡലം സെക്രട്ടറിയെ ഉൾപ്പെടെ തെരഞ്ഞെടുക്കുകയായിരുന്നു. ഇതിലാണ് പ്രതിഷേധം ഉയർന്നത്. ബഹളത്തെ തുടർന്ന് സമ്മേളന നടപടികൾ വെട്ടിച്ചുരുക്കി. 21 അംഗ മണ്ഡലം കമ്മിറ്റിയാണ് നിലവിൽ തെരഞ്ഞെടുത്തിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.