വിസ്‌ഡം നേതൃസംഗമം

കൊല്ലം: പ്രവാചകനിന്ദയിലൂടെ രാജ്യത്ത്​ മതവിദ്വേഷം പടർത്താൻ ശ്രമിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്ന് വിസ്‌ഡം ഇസ്​ലാമിക് ഓർഗനൈസേഷൻ ജില്ല നേതൃസംഗമം ആവശ്യപ്പെട്ടു. സാമൂഹിക ഐക്യം കാത്തുസൂക്ഷിക്കാൻ എല്ലാ വിഭാഗങ്ങളും ത്യാഗപൂർണമായ പരിശ്രമം നടത്തണം. സംസ്ഥാന സെക്രട്ടറി സി.പി. സലിം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹി ബഷീർ ആലപ്പുഴ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്‍റ്​ നിസാർ കണ്ടത്തിൽ, സയ്ദ് മുഹമ്മദ് തടിക്കാട് എന്നിവർ സംസാരിച്ചു. യുവതിയെ ആക്രമിക്കാൻ ശ്രമിച്ചയാൾ പിടിയിൽ അഞ്ചാലുംമൂട്: യുവതിയെ വീട്ടിൽ കയറി അക്രമിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. തൃക്കടവൂർ ക്ഷേത്രത്തിന് സമീപം വൈക്കതാഴതിൽ വീട്ടിൽ നടേശൻ (36) ആണ് അഞ്ചാലുംമൂട് പൊലീസിന്‍റെ പിടിയിലായത്. ഉച്ചക്ക് കോട്ടയ്ക്കകത്തെ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന യുവതിയെ ഇയാൾ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഈ സമയം വീട്ടിൽ വേറെ ആരുമുണ്ടായിരുന്നില്ല. യുവതിയുടെ നിലവിളികേട്ട് സമീപവാസികളെത്തി ഇയാളെ പിടികൂടി പൊലീസിലേൽപ്പിച്ചു. അഞ്ചാലുംമൂട് സ്റ്റേഷൻ ഹൗസ് ഓഫിസർ നകുൽ രാജേന്ദ്ര ദേശ്മുഖിന്‍റെ നേതൃത്വത്തിൽ പൊലീസ് ഇൻസ്പെക്ടർ സി.ദേവരാജൻ, എസ്.ഐമാരായ അനീഷ്, ഫാദിൽ റഹ്മാൻ, പ്രദീപ്കുമാർ, സി.പി.ഒ രാജി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.