നാടിനെ ഞെട്ടിച്ച്​ യുവതിയുടെ കൊലപാതകം

ഇരവിപുരം: യുവതിയുടെ കൊലപാതക വാർത്തയിൽ​ ​ഞെട്ടി ഇരവിപുരം നിവാസികൾ. ഞായറാഴ്ച രാവിലെ പത്തോടെയാണ് ഇരവിപുരം മാർക്കറ്റിനടുത്തെ വാടക വീട്ടിൽ യുവതിയെ കൊന്നിട്ടിരിക്കുന്ന വിവരം നാട്ടുകാർ അറിഞ്ഞത്. വിവരം നാട്ടിൽ പരന്നതോടെ ഈ വീടും പരിസരവും ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു. മാർക്കറ്റിനടുത്ത് രവിയുടെ ഉടമസ്ഥതയിലുള്ള മേലാച്ചുവിളയിൽ വീട്ടിൽ വാടകക്ക് താമസിക്കുന്ന മുരുക‍​ൻെറ ഭാര്യ മഹേശ്വരി (27)യെയാണ് വീടി‍ൻെറ മുൻവശത്തെ മുറിയിൽ കട്ടിലിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മുഖത്തടിയേറ്റ നിലയിലായിരുന്നു മൃതദേഹം. സംഭവമറിഞ്ഞ് നാട്ടുകാർ കൂടിയപ്പോൾ വീടിനകത്തുണ്ടായിരുന്ന മുരുകൻ തനിക്കൊന്നും അറിയില്ലെന്നായിരുന്നു നാട്ടുകാരോട് പറഞ്ഞത്. വിവരമറിഞ്ഞ് ഇരവിപുരം പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത്​ ചോദ്യംചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. നിരന്തരമായ ചോദ്യംചെയ്യലിൽ താനാണ് കൊലപ്പെടുത്തിയതെന്ന് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി. വസ്ത്രങ്ങൾ തേയ്ക്കുന്ന ജോലി നോക്കിയിരുന്ന ഇയാൾക്ക് ഭാര്യയിലുള്ള സംശയമാണ് കൊലക്ക് കാരണമായതെന്നാണ് മൊഴി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.