ആദരിക്കലും പ്രാർഥന സമ്മേളനവും

ശാസ്താംകോട്ട: സിറാജുസ്സുന്ന പൂർവവിദ്യാർഥി സമിതിയുടെ ആഭിമുഖ്യത്തിൽ പണ്ഡിതനും മൈനാഗപ്പള്ളി ചെറുപിലാക്കൽ മുദർരിസുമായ ഇ. യൂനുസ് ദാരിമിയെ ആദരിക്കും. തിങ്കളാഴ്ച വൈകീട്ട്​ 5.30 ന് ഐ.സി.എസ് ജങ്ഷനിൽ പി.എം.എസ്.എ ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. കൊട്ടുകാട് അഷ്റഫ് സഖാഫി അധ്യക്ഷത വഹിക്കും. സമസ്ത ഉപാധ്യക്ഷൻ ഹൈദ്രോസ് മുസ്​ലിയാർ ആദരിക്കും. ഏരൂർ ശംസുദ്ദീൻ മദനി അൽ ഖാദിരി പ്രാർഥനക്ക് നേതൃത്വം നൽകും. സോഷ്യൽ സയൻസ് ക്ലബ് ശാസ്താംകോട്ട: മൈനാഗപ്പള്ളി മിലാദെ ഷെറീഫ് ഹൈസ്കൂൾ സോഷ്യൽ സയൻസ്-ഇക്കോ ക്ലബുകളുടെ ഉദ്ഘാടനം സിബി സത്യൻ നിർവഹിച്ചു. സ്കൂൾ പ്രഥമാധ്യാപകൻ എസ്. സഞ്ജീവ് കുമാർ അധ്യക്ഷത വഹിച്ചു. മുഹമ്മദ് അൻസർ, ദിവ്യ, അംജൂദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.