കുണ്ടറ: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കുണ്ടറ നിയോജകമണ്ഡലം കമ്മിറ്റി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ജില്ല പ്രസിഡന്‍റ് ആർ. അരുൺരാജ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്‍റ് ജ്യോതിഷ് മുഖത്തല അധ്യക്ഷതവഹിച്ചു. സംസ്ഥാന സമിതി അംഗം അനീഷ് പടപ്പക്കര, ഡി.സി.സി അംഗം കെ.ബി. ഷഹാൽ, കെ. ബാബുരാജൻ, സുമേഷ് ദാസ്, സനൽ പുതുച്ചിറ എന്നിവർ സംസാരിച്ചു. കുണ്ടറ: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കൊറ്റങ്കര മണ്ഡലം കമ്മിറ്റി കറുപ്പ് മാസ്ക് ധരിച്ച്, കരിങ്കൊടിയേന്തി പ്രതിഷേധ പ്രകടനം നടത്തി. യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി സുമേഷ് ദാസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് കോണിൽ വിനോദ് അധ്യക്ഷതവഹിച്ചു. യു.ഡി.എഫ് കുണ്ടറ മണ്ഡലം കമ്മിറ്റി മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ഡി.സി.സി സെക്രട്ടറി ആന്‍റണി ജോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് ജി. വിനോദ് കുമാർ അധ്യക്ഷതവഹിച്ചു. പെരിനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. മണ്ഡലം പ്രസിഡന്‍റ് തോട്ടത്തിൽ ബാലൻ, ബ്ലോക്ക് പ്രസിഡന്‍റ് കെ. ബാബുരാജൻ, രാജു ഡി. പണിക്കർ, പെരിനാട് മുരളി, ശിവശങ്കരപ്പിള്ള, ബീന എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.