വനവാസികളായ യുവതീയുവാക്കള്‍ക്ക് വിവാഹം

പത്തനാപുരം: ഗാന്ധിഭവനില്‍ വനവാസികളായ യുവതീയുവാക്കള്‍ക്ക് മാംഗല്യം. പത്തനംതിട്ട ളാഹ മഞ്ഞത്തോട് ആദിവാസി ഊരിലെ ശശീന്ദ്രന്‍-സരിത, മധു-സുശീല, മനോജ്-സുനിത എന്നിവരാണ് വിവാഹിതരായത്. ഊരുമൂപ്പനും കുടുംബവുമുള്‍പ്പെടെ നിരവധി പേരെത്തി. ഗാന്ധിഭവന്‍ സെക്രട്ടറിയും സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് അംഗവുമായ പുനലൂര്‍ സോമരാജന്‍ നേതൃത്വം നല്‍കി. പ്രവാസി സംരംഭകനും കോന്നി സേവാകേന്ദ്രം പ്രസിഡന്‍റുമായ സി.എസ്. മോഹനനാണ് വിവാഹത്തിനാവശ്യമായ ചെലവുകള്‍ വഹിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.