കൊല്ലം: മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായി സംഘടിത ഗൂഢാലോചനയിലൂടെ നടത്തുന്ന അപവാദ പ്രചാരണങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്ന് കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്‍റും കരകൗശല വികസന കോർപറേഷൻ ചെയർമാനുമായ പി. രാമഭദ്രൻ. ഒരിക്കൽ കേരളജനത തള്ളിക്കളഞ്ഞ ആരോപണങ്ങളാണ് വീണ്ടും പൊടിതട്ടിയെടുക്കുന്നത്. വിമോചനസമരം ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് നടക്കുന്നത്. സ്വർണ കള്ളക്കടത്ത് നടത്തി ജയിലിൽ പോയ ഒരു സ്ത്രീയുടെ ആരോപണം ഏറ്റുപിടിച്ച് പ്രതിപക്ഷ കക്ഷികൾ നടത്തുന്ന അക്രമങ്ങൾ അവർക്കുതന്നെ തിരിച്ചടിയാകും. കേരളത്തിലെ അടിസ്ഥാന ജനതയെ ചേർത്തുപിടിച്ച ഒരു സർക്കാറാണ് പിണറായി വിജയന്‍റേത്. അതിനാൽ മുഖ്യമന്ത്രിക്കെതിരായ അപവാദ പ്രചാരണങ്ങൾ പ്രതിരോധിക്കേണ്ട ബാധ്യത ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 188 ട്രെയിനുകളിൽ അൺ റിസർവ്ഡ് കോച്ചുകൾ ജൂലൈ ഒന്നുമുതൽ കൊല്ലം: ജൂലൈ ഒന്നുമുതല്‍ 188 ഇന്‍റര്‍ സോണല്‍ ട്രെയിനുകളില്‍ അണ്‍റിസർവ്ഡ് കോച്ചുകള്‍ പുനരാരംഭിക്കും. ട്രെയിനുകളില്‍ കോവിഡിന് മുമ്പുള്ള റിസർവേഷന്‍ ചെയ്യാതെ യാത്ര ചെയ്യുന്നതിനുള്ള സൗകര്യവും സീസണ്‍ ടിക്കറ്റ് സൗകര്യവും പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി നല്‍കിയ കത്തിന് ദക്ഷിണ െറയില്‍വേ ജനറല്‍ മാനേജര്‍ ബി.ജി. മല്യ രേഖാമൂലം നല്‍കിയ മറുപടിയിലാണ് വിവരം. കോവിഡ് മൂലം ട്രെയിനുകളില്‍ നിര്‍ത്തിെവച്ച റിസർവേഷന്‍ ഇല്ലാത്ത യാത്രാസൗകര്യം 92 ദീര്‍ഘദൂര മെയില്‍/എക്സ്പ്രസ് ട്രെയിനുകളിലും 148 ഇന്‍ട്രാ സോണല്‍ ട്രെയിനുകളിലും പുനഃസ്ഥാപിച്ചിട്ടുള്ളതായും ജനറല്‍ മാനേജര്‍ അറിയിച്ചു. ഘട്ടംഘട്ടമായി കോവിഡിന് മുമ്പുള്ള എല്ലാ സൗകര്യങ്ങളും പുനഃസ്ഥാപിക്കുമെന്നും ജനറല്‍ മാനേജര്‍ ഉറപ്പുനല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.