​വെൽഫെയർപാർട്ടി പ്രതിഷേധം

കരുനാഗപ്പള്ളി: പ്രവാചക നിന്ദക്കെതിരെ പ്രകടനം നടത്തിയതിന്‍റെ പേരിൽ യു.പി ​െപാലീസ് വെൽഫെയർ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം ജാവേദ് മുഹമ്മദിനെയും കുടുംബത്തെയും അടക്കം നൂറുകണക്കിനുപേരെ അലഹബാദിൽ നിന്ന് അറസ്റ്റ് ചെയ്തതിനെത്തുടർന്ന് വെൽഫെയർ പാർട്ടി കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധം സംഘടിപ്പിച്ചു. യോഗം മണ്ഡലം പ്രസിഡൻറ് അബ്ദുൽ സമദ് പുള്ളിയിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി എസ്.എം. മുഖ്താർ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം കബീർ പോരുവഴി, മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്‍റ്​ അൻസർ കൊച്ചുവീട്ടിൽ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ബി.എം. സമീർ, സാബിർ, അബ്ദുൽ കലാം വട്ടപ്പറമ്പ്, ടൗൺ യൂനിറ്റ് പ്രസിഡന്റ്​ നിസാം, ഫ്രറ്റേണിറ്റി മൂവ്മെന്റ് മണ്ഡലം കൺവീനർ അമീർ അസദ് എന്നിവർ സംസാരിച്ചു. ചിത്രം: വെൽഫെയർപാർട്ടി കരുനാഗപ്പള്ളിയിൽ നടത്തിയ പ്രതിഷേധം മണ്ഡലം പ്രസിഡന്റ്​ അബ്ദുൽ സമദ് പുള്ളിയിൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.