കൊല്ലം: കെ.എൻ.എം സംസ്ഥാന ട്രഷറർ നൂർ മുഹമ്മദ് നൂരിഷ ഉദ്ഘാടനം ചെയ്തു. വെറുപ്പിന്‍റെയും വംശീയതയുടെയും വാക്കുകൾ കൊണ്ട് പ്രവാചകനെ നിന്ദിക്കുന്നത് ആപത്താണെന്ന് യോഗം അഭിപ്രായപ്പെട്ടു. 'ആരാണ് മുഹമ്മദ് നബി' വിഷയത്തിൽ പഠനാർഹമായ സെമിനാറുകളും സമ്മേളനങ്ങളും കുടുംബസംഗമങ്ങളും നടത്താൻ കെ.എൻ.എം ജില്ല കമ്മിറ്റി തീരുമാനിച്ചു. കെ.എൻ.എം ജില്ല പ്രസിഡന്‍റ് നൗഫൽ സലാം അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി സലാഹുദ്ദീൻ മദനി മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി പുള്ളിയിൽ സലാം പ്രവാചകനിന്ദക്കെതിരെ പ്രബന്ധം അവതരിപ്പിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ താഹ ചാത്തിനാംകുളം, ഡോ. ഷാജഹാൻ, ഷെഫീഖ് ഷാജഹാൻ, ജില്ല ഭാരവാഹികളായ സലിം ഹമദാനി, നിസാർ പള്ളിമുക്ക്, ഷാജി കെട്ടിടത്തിൽ, സജീബ് എസ്. പോച്ചയിൽ, ഷിഹാബ് പൈനുംമൂട്, അബ്ദുൽ റസാഖ് മദനി, ഷറഫുദ്ദീൻ നിബ്രാസ്, അബ്ദുൽ വാഹിദ് പാങ്ങലുകാട്, അയൂബ്ഖാൻ, നാസറുദ്ദീൻ, ഷിഹാബ് കാട്ടുകുളം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.