വാതിൽപടി സേവന പദ്ധതി ഉദ്ഘാടനം

കരുനാഗപ്പള്ളി: തൊടിയൂർ ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി വികസന സെമിനാറും വാതിൽപടി സേവന പദ്ധതി ഉദ്ഘാടനവും സി.ആർ. മഹേഷ്‌ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീകല റിപ്പോർട്ട്‌ അവതരിപ്പിച്ചു. ടി. രാജീവ്‌, തൊടിയൂർ വിജയൻ, യു. വിനോദ്, സുജാത, മോഹനൻ, ഇന്ദ്രൻ, ഷാനിമോൾ, അൻസിയ ഫൈസൽ, സുനിത, ആസൂത്രണസമിതി ഉപാധ്യക്ഷൻ സോമരാജൻപിള്ള, വൈസ് പ്രസിഡന്റ്‌ മണ്ണേൽ സലിം, പഞ്ചായത്ത്‌ സെക്രട്ടറി ബി.ആർ. ബിന്ദു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.