* ഗാർഹിക ഗുണഭോക്താക്കൾക്ക് കുടിവെള്ളം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു കൊട്ടാരക്കര: സംസ്ഥാന സർക്കാറിന്‍റെ ഒന്നാം വർഷത്തിൽ കൊട്ടാരക്കര മണ്ഡലത്തിൽ സമഗ്ര വികസനം നടപ്പാക്കുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ വികസനപ്രവർത്തനങ്ങൾ മുന്നോട്ടുപോകുകയാണ്. കിഫ്ബി സഹായത്തോടെയുള്ള ആശുപത്രി നിർമാണ പ്രവർത്തനങ്ങളിലെ തടസ്സങ്ങൾ പരിഹരിച്ചാണ് നിർമാണം പുരോഗമിക്കുന്നത്. ആശുപത്രി വികസനത്തിനുവേണ്ടി കിഫ്ബിയുടെ സഹായത്തോടെ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുടർപ്രവർത്തനങ്ങൾ സർക്കാർതലത്തിൽ പുരോഗമിക്കുന്നു. ഇതിനായി 1.19 കോടി രൂപ ചെലവിൽ താലൂക്ക് ആശുപത്രിയിൽ ഓക്സിജൻ ജനറേറ്റർ സ്ഥാപിച്ച് പ്രവർത്തിപ്പിച്ചു. 25 ലക്ഷം രൂപ ചെലവഴിച്ച് സർജിക്കൽ ഐ.സി.യു, ഓഡിയോ ഗ്രാം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. നിയോജക മണ്ഡലത്തിലെ എട്ട് തദ്ദേശ സ്ഥാപനങ്ങളിലെ ഗാർഹിക ഗുണഭോക്താക്കൾക്ക് കുടിവെള്ളം ഉറപ്പുവരുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. ജപ്പാൻ കുടിവെള്ളപദ്ധതിയുടെയും ജലജീവൻ മിഷന്‍റെയും പദ്ധതികൾ തദ്ദേശ സ്ഥാപനങ്ങളിൽ പുരോഗമിക്കുന്നു. ജലജീവൻ മിഷൻ പ്രവർത്തനങ്ങൾക്ക് നെടുവത്തൂർ പഞ്ചായത്തിന് ഈ സർക്കാർ 2021-22 ൽ ബജറ്റ് വിഹിതത്തിൽപെടുത്തി 113.138 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കി. കൊട്ടാരക്കരയിൽ പ്രവർത്തിച്ച് വരുന്ന ഉപജില്ല വിദ്യാഭ്യാസ ഓഫിസ്, ജില്ല വിദ്യാഭ്യാസ പരിശീലന കേന്ദ്രം എന്നീ സ്ഥാപനങ്ങൾക്ക് വേണ്ട സൗകര്യങ്ങൾ സജ്ജമാക്കി പുതിയ വിദ്യാഭ്യാസ സമുച്ചയം നിർമിക്കുന്നതിന് 5.70 കോടി രൂപക്ക് ഭരണാനുമതി ലഭിച്ചു. മൈലം പഞ്ചായത്ത് കളിസ്ഥലം ആധുനീകരിക്കുന്നതിനായി രണ്ട് കോടിയുടെ എസ്റ്റിമേറ്റ് അനുമതിക്കായി സർക്കാർ പരിഗണനയിലാണ്. വെളിയം, നെടുവത്തൂർ, ഉമ്മന്നൂർ, കുളക്കട, കരീപ്ര പഞ്ചായത്തുകളിലെ ഗ്രൗണ്ട് നവീകരണത്തിനുമായി ആകെ അഞ്ചുകോടി അനുവദിച്ചിട്ടുണ്ട്. അംബേദ്കർ സ്വയംപര്യാപ്തഗ്രാമം പദ്ധതിയിൽപെടുത്തി കരീപ്ര പഞ്ചായത്തിലെ പയറ്റിച്ചേരി കോളനി, ഉമ്മന്നൂർ പഞ്ചായത്തിലെ കൊടുവന്നൂർകോണം കോളനി എന്നിവയുടെ നവീകരണത്തിനായി ഒരു കോടി വീതം അനുവദിച്ചിട്ടുണ്ട്. കൊട്ടാരക്കര മുനിസിപ്പാലിറ്റിയിൽപ്പെടുന്ന സി.പി. കുന്ന് ലക്ഷംവീട് കോളനി സംരക്ഷണഭിത്തി നിർമാണം, വട്ടംപള്ളി തുണ്ടിൽ കോളനി റോഡ്, കടലാവിള കല്ലമൺ ക്ഷേത്രം-പൊൻമാനൂർ റോഡ് നിർമാണം എന്നിവക്കായി ആകെ 75 ലക്ഷം രൂപക്ക് അനുമതി ലഭ്യമായി. പട്ടികജാതി വിഭാഗത്തിൽപെടുന്ന 189 പേർക്കായി ഒരു കോടി രൂപ സഹായധനവും ലഭ്യമാക്കിട്ടുണ്ട്. കൊട്ടാരക്കര തമ്പുരാൻ കഥകളി പഠനകേന്ദ്രം നിർമിക്കുന്നതിനായി ബജറ്റിൽ രണ്ടുകോടി വകയിരുത്തിയിട്ടുണ്ട്. കൊട്ടാരക്കരയിൽ സാംസ്കാരിക കേന്ദ്രം നിർമിക്കുന്നതിന് അഞ്ചുകോടി രൂപ വകയിരുത്തി. ഭരത് മുരളി നടനകലാകേന്ദ്രം, ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള സാംസ്കാരിക കേന്ദ്രം എന്നിവയുടെ തുടർപ്രവർത്തനങ്ങൾക്കും തുക അനുവദിച്ചു. മാർക്കറ്റുകളുടെ വികസനവും ഉറപ്പാക്കും കൊട്ടാരക്കര: നിയോജകമണ്ഡലത്തിലെ കൊട്ടാരക്കര, പുത്തൂർ മത്സ്യമാർക്കറ്റുകളുടെ നവീകരണത്തിനാവശ്യമായ തുക കിഫ്ബിയിൽനിന്ന് ലഭ്യമാക്കിയിട്ടുണ്ട്. നിലവിലെ മാർക്കറ്റുകൾ മാറ്റി സ്ഥാപിക്കുന്ന മുറക്ക് പുതിയ മാർക്കറ്റ് നിർമാണം ആരംഭിക്കാനാവും. കരീപ്ര ഗ്രാമപഞ്ചായത്തിലെ നെടുമൺകാവിൽ ആധുനിക മത്സ്യമാർക്കറ്റ് നിർമിക്കുന്നതിനുള്ള വിശദമായ പദ്ധതി രേഖ തയാർ ചെയ്ത് ഭരണാനുമതിക്കുള്ള തുടർനടപടികൾ സ്വീകരിച്ചു. കരീപ്ര ഗ്രാമപഞ്ചായത്തിൽ ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കുന്നതിനായി 50 ലക്ഷം രൂപ നീക്കിെവച്ചു. വെളിയം, നെടുവത്തൂർ ഗ്രാമപഞ്ചായത്തുകളിലും കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെ െതരഞ്ഞെടുത്ത പ്രദേശങ്ങളിലും കേരഗ്രാമം പദ്ധതി നടപ്പാക്കുന്നതിന് 50 ലക്ഷം രൂപയും അനുവദിപ്പിച്ചു. തുടർപ്രവൃത്തികൾ പുരോഗമിക്കുന്നു. വിവിധ രോഗങ്ങൾ മൂലം കഷ്ടപ്പെടുന്നവർക്ക് തുടർ ചികിത്സാസഹായം ലഭ്യമാക്കുന്നതിനായി നാളിതുവരെ ശിപാർശ ചെയ്ത 981 അപേക്ഷയിന്മേൽ 1.70 കോടി സഹായമായി വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.