സ്കൂൾ വളപ്പിലെ മഴവെള്ള സംഭരണി അപകടനിലയിൽ; പൊളിച്ചുമാറ്റണമെന്ന് ആവശ്യം

പുനലൂർ: സ്കൂൾ വളപ്പിലെ തകർച്ചയിലായ മഴവെള്ളസംഭരണി വിദ്യാർഥികൾക്ക് ഭീഷണിയാകുന്നു. പുനലൂർ ഗവ.എച്ച്.എസ്.എസ് വളപ്പിലെ കളിസ്ഥലത്തോട് ചേർന്നുള്ള കൂറ്റൻ മഴവെള്ളസംഭരണിയാണ് അപകടനിലയിലുള്ളത്. വൻതുക മുടക്കി നിർമിച്ച സംഭരണിയുടെ അടിഭാഗം ഇളകി. പലയിടത്തും വിള്ളൽ വീണ് വെള്ളം ശേഖരിക്കാൻ പറ്റാത്ത നിലയിലാണ്. പൊളിഞ്ഞിരിക്കുന്ന അടിഭാഗത്ത് പാമ്പുകളടക്കമുള്ള ജീവികളും ഏറെയുണ്ട്​. കളിസ്ഥലത്തിന് സമീപം സ്കൂൾ കെട്ടിടങ്ങളോട് ചേർന്ന് ഉയർന്ന ഭാഗത്താണ് സംഭരണിയുള്ളത്. ഏതുസമയത്തും ഇത് പൊളിയാൻ ഇടയുണ്ട്. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് സംഭരണി പൊളിച്ചുമാറ്റാൻ അടിയന്തര നടപടി സ്വീകരിക്കണമന്ന് ആവശ്യപ്പെട്ട് സ്കൂൾ പ്രിൻസിപ്പൽ നഗരസഭ സെക്രട്ടറിക്ക് കത്ത് നൽകി. പരിസ്ഥിതി ദിനാചരണം പുനലൂർ: പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി കരവാളൂർ നീലാമ്മാൾ ജി.ഡബ്ല്യു.എൽ.പി സ്കൂൾ വളപ്പിൽ വൃക്ഷത്തൈകൾ നട്ടു. സാഹിത്യ അവാർഡ് ജേതാവ് സ്വപ്ന ജയൻസ് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക ശോഭന, സീനിയർ അസിസ്റ്റൻറ് ഡി. സന്തോഷ്‌, മിനിമോൾ, ആശ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.