പെൻഷനേഴ്സ് അസോസിയേഷൻ വനിത സമ്മേളനം

കൊല്ലം: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ ഇരവിപുരം നിയോജക മണ്ഡലം വനിത സമ്മേളനം എ.ഐ.സി.സി അംഗം ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. വനിത ഫോറം ജില്ല സെക്രട്ടറി ഷൈലജ അഴകേശൻ അധ്യക്ഷത വഹിച്ചു. പുതിയ അംഗങ്ങൾക്കായി സംഘടിപ്പിച്ച വരവേൽപ് സമ്മേളനം പെൻഷനേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി വാര്യത്ത് മോഹൻകുമാർ ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന വനിത ഫോറം പ്രസിഡന്‍റ്​ എ. നസീംബീവി, ജില്ല പ്രസിഡന്‍റ്​ എസ്. വിജയകുമാരി, കെ.എസ്.എസ്.പി.എ സംസ്ഥാന വൈസ് പ്രസിഡന്‍റ്​ പി. ഗോപാലകൃഷ്ണൻ നായർ, സെക്രട്ടറി ജി. ജ്യോതിപ്രകാശ്‌, ജില്ല പ്രസിഡന്‍റ്​ എ.എ. റഷീദ്, എം. സുജയ്, ബി. സതീശൻ, എൽ. ശിവപ്രസാദ്, പി. സുരേന്ദ്രനാഥ്, ടി. നാഗരാജൻ, ഡി. അശോകൻ, രാജേന്ദ്രൻ പിള്ള, എസ്. സുഭാഷിണി, ബി. ബിന്ദു എന്നിവർ സംസാരിച്ചു. പ്രവാചകനിന്ദക്കെതിരെ പ്രതിഷേധം ചാത്തന്നൂർ: പ്രവാചക നിന്ദയിൽ ചാത്തന്നൂർ മുസ്​ലിം ജമാഅത്ത് പ്രതിഷേധിച്ചു. സാമുദായിക ഐക്യത്തെ തകർക്കുന്ന പ്രസ്താവനകളിൽ നിന്നും വ്യക്തികൾ ഒഴിഞ്ഞുനിൽക്കണമെന്ന് ചീഫ് ഇമാം ഇർഷാദുൽ ഖാദിരി ആവശ്യപ്പെട്ടു. ജമാഅത്ത് വൈസ് പ്രസിഡന്‍റ്​ അബ്ദുൽ കരീം, സെക്രട്ടറി ഹുസൈൻ, ജോയിന്റ് സെക്രട്ടറി സദീക്ക്, കമ്മിറ്റി അംഗങ്ങളായ മുജീബ് സജീവ്, ഷാജഹാൻ എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.