'ഞങ്ങളും കൃഷിയിലേക്ക്' ഉദ്​ഘാടനം

കല്ലുവാതുക്കൽ: കല്ലുവാതുക്കൽ പഞ്ചായത്തിൽ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ വാർഡ് തല ഉദ്ഘാടനം ഇ.എസ്.ഐ വാർഡിൽ ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ ബൈജു ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കൃഷി ഓഫിസർമാരായ രാജ്കുമാർ, ലാലി എന്നിവർ പദ്ധതി വിശദീകരിച്ചു. കൃഷി ഓഫീസർ സാലിഹ, കൃഷി അസിസ്റ്റന്റ് രാജേഷ് ശങ്കർ എഴിപ്പുറം, പഞ്ചായത്ത്​ അംഗം മുരളീധരൻ എന്നിവർ സംസാരിച്ചു. കർഷകർക്ക് വിത്ത് വിതരണത്തിനായി ഏർപ്പെടുത്തിയ വിത്തുവണ്ടി കൃഷി ഓഫിസർ സാലിഹ ഫ്ലാഗ് ഓഫ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.