പാരിപ്പള്ളി: ദേശീയപാതയിൽ തെറ്റിക്കുഴിയിൽ കാറുകൾ കൂട്ടിമുട്ടി വഴിയാത്രക്കാരൻ ഉൾപ്പടെ മൂന്ന് പേർക്ക് പരിക്കേറ്റു. കാർയാത്രക്കാരായ മരട് വെട്ടൂർ ഉമ്മിവില്ലയിൽ മുഹമ്മദ് മെയ്ദീൻ (67), ഭാര്യ സാജിത(49) എന്നിവർക്കും വഴിയാത്രക്കാരനായ സോപാനം കെടാകുളം ബിജുരാജൻ (49) എന്നിവർക്കുമാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ പത്തോടെ തിരുവനന്തപുരം ഭാഗത്ത് നിന്ന് എറണാകുളത്തേക്ക് പോയ എസ്.യു.വി കാറും എതിരെ വന്ന സാൻട്രോ കാറുമാണ് കൂട്ടിമുട്ടിയത്. സാൻട്രോ കാറിൽ ഉണ്ടായിരുന്ന ദമ്പതികൾക്കാണ് പരിക്കേറ്റത്. കൂടെയുള്ള മകൻ മുഹ്സീൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബൈക്ക് സർവിസിന് നൽകി കാൽനടയായി മടങ്ങിവരുംവഴിയാണ് ബിജുരാജന് അപകടത്തിൽ പരിക്കേറ്റത്. പരിക്കേറ്റവരെ പാരിപ്പള്ളി പൊലീസ് എത്തി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെതുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം സ്തംഭിച്ചു. പരവൂരിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് വാഹനങ്ങൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.