കിളികൊല്ലൂർ: വധശ്രമക്കേസിൽ ഒളിവിലായിരുന്നയാളെ കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. മങ്ങാട് ചാത്തിനാകുളം കുന്നിവിള പടി മാറ്റത്തിൽ ഷാനവാസ് (42) ആണ് അറസ്റ്റിലായത്. പേരൂർ ക്ഷേത്രത്തിലെ ഉത്സവ ആഘോഷത്തിനിടെ, ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ഭർത്താവിനെ വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപിച്ച കേസിലാണ് അറസ്റ്റ്. കിളികൊല്ലൂർ ഇൻസ്പെക്ടർ കെ. വിനോദ് എസ്.ഐമാരായ എ.പി. അനീഷ്, ലഗേഷ്, ശ്രീലാൽ, എ.എസ്.ഐ സജില, എ.സി.പി ദിലീപ്, സി.പി.ഒമാരായ ശിവകുമാർ, അനീഷ്, പ്രശാന്ത് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.