തഴുത്തല തറവാട് ജങ്ഷനിൽ പേപ്പട്ടിയുടെ ആക്രമണം

കൊട്ടിയം: തഴുത്തല തറവാട് ജങ്ഷനും പരിസരവും പേപ്പട്ടിയുടെ ആക്രമണ ഭീതിയിൽ. രണ്ട് ദിവസങ്ങളിലായി നിരവധിപേർക്ക് നായുടെ കടിയേറ്റു. ചത്തുപോയ നായയെ ജില്ല വെറ്റിനറി കേന്ദ്രത്തിലെത്തിച്ച് നടത്തിയ പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിച്ചതായി മുൻ പഞ്ചായത്തംഗം സുദർശനൻ പറഞ്ഞു. പ്രദേശത്ത് തെരുവുനായുടെ ശല്യം രൂക്ഷമാണ്. രണ്ടാഴ്ചകൾക്ക് മുമ്പും പ്രദേശത്ത് നിരവധി ആൾക്കാരെയും കന്നുകാലികളെയും നായ ആക്രമിച്ചതായി പ്രദേശവാസികൾ പറഞ്ഞു. ആദ്യം ആക്രമണം നടത്തിയ നായുടെ മൃതദേഹ പരിശോധന നടത്തിയതുമില്ല. ബുധനാഴ്ച ജില്ല ആശുപത്രിയിൽ പോസ്റ്റുമാർട്ടം നടത്തിയ നായയിൽ പേവിഷബാധ സ്ഥിരീകരിച്ചെങ്കിലും വിവരം അറിയിക്കുന്നതിൽ ജില്ല അധികൃതർ അനാസ്ഥ കാട്ടിയതായി മുൻ പഞ്ചായത്തംഗം ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.