കലാപരിശീലനം തുടങ്ങി

കൊട്ടാരക്കര: സംസ്ഥാന സർക്കാറിന്‍റെ വജ്രജൂബിലി ഫെലോഷിപ് പദ്ധതി പ്രകാരം സൗജന്യ കലാ പരിശീലനം കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിൽ തുടങ്ങി. കവി ഇഞ്ചക്കാട് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം. ശിവപ്രസാദ് അധ്യക്ഷതവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സജനി ഭദ്രൻ, എ. അഭിലാഷ്, ബ്ലോക്ക് അംഗങ്ങളായ ദിവ്യ സജിത്, കെ.ഐ. ലതീഷ്, മിനി അനിൽ, ജില്ല കോഓഡിനേറ്റർ ആർ. മനോജ്, ബ്ലോക്ക് കോഓർഡിനേറ്റർ ഗോകുൽ പ്രസാദ് എന്നിവർ സംസാരിച്ചു. താൽക്കാലിക നിയമനം കൊല്ലം: പുനലൂര്‍ താലൂക്കാശുപത്രിയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍/കരാര്‍ വ്യവസ്ഥയില്‍ ക്ലീനിങ് സ്റ്റാഫ്, സോഷ്യല്‍ വര്‍ക്കര്‍ (യോഗ്യത: എം.എസ്.ഡബ്ല്യു) നിയമനം. 21ന്​ വൈകീട്ട്​ മൂന്നിനകം അപേക്ഷിക്കാം. ഫോണ്‍-0475 2228702.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.