കുളത്തൂപ്പുഴ: മലയോര ഹൈവേയില്‍ നിയന്ത്രണം വിട്ട കാര്‍ അറുപതടിയോളം താഴ്ചയിലേക്ക് പതിച്ചു. കുളത്തൂപ്പുഴ-അഞ്ചല്‍പാതയില്‍ തിങ്കള്‍ക്കരിക്കം ബസ് സ്റ്റോപ്പിന് താഴത്തെ വളവില്‍ കഴിഞ്ഞദിവസം പാതിരാത്രിയിലായിരുന്നു അപകടം. കുളത്തപ്പൂഴ തിങ്കള്‍ക്കരിക്കത്തിലെ ബന്ധുവീട്ടിലെത്തി മടങ്ങുകയായിരുന്ന പാലോട് സ്വദേശിയായ യുവാവാണ് കാറിലുണ്ടായിരുന്നത്. അഞ്ചല്‍ ഭാഗത്തേക്ക് യാത്രചെയ്യവേ അമിത വേഗത്തില്‍ വളവുതിരിയുന്നതിനിടെ നിയന്ത്രണം വിട്ട് റോഡ് വക്കത്തെ മതിലിലേക്ക് ഇടിക്കാതിരിക്കാന്‍ വെട്ടിക്കവേ എതിര്‍വശത്ത് താഴ്ചയിലുള്ള വയലിലേക്ക് റോഡില്‍ നിന്ന് പറന്നിറങ്ങി സമീപത്തെ വീടിന്‍റെ തറയിലിടിച്ച് മറിയുകയായിരുന്നു. നിസ്സാര പരിക്കുകളോടെ വാഹനത്തിലുണ്ടായിരുന്ന യുവാവിനെ സമീപവാസികള്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. മലയോര ഹൈവേയില്‍ വളവുകളും അപകടസാധ്യതകളും വ്യക്തമാക്കുന്ന സൂചനാബോര്‍ഡുകള്‍ പലയിടത്തും സ്ഥാപിച്ചിട്ടില്ലെന്നും ഉള്ളവയില്‍ മിക്കതും കാടും പടലും വളര്‍ന്ന് കാഴ്ചയില്‍ നിന്ന് മറഞ്ഞ നിലയിലുമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.