ജാഗ്രതാസമിതി സെമിനാർ

കടയ്ക്കൽ: കുമ്മിൾ പഞ്ചായത്തും സംഥാന വനിതാകമീഷനും ചേർന്ന് 'സ്ത്രീ ലൈംഗിക അതിക്രമവും, ലിംഗ വിവേചനവും, പ്രശ്നപരിഹാരവും'വിഷയത്തിൽ നടത്തിയ സെമിനാർ വനിത കമീഷൻ അംഗം ഷാഹിദാ കമാൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് മധു അധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ഷീലാ കുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലതികാ വിദ്യാധരൻ, ജില്ല പഞ്ചായത്ത് വികസനസമിതി അധ്യക്ഷൻ ജെ. നജീബത്ത്, വൈസ് പ്രസിഡന്‍റ് രജിതകുമാരി, ബ്ലോക്ക് പഞ്ചായത്തംഗം രാധിക, പഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളായ പി. കൃഷ്ണപിള്ള, ആർ. ബീന, റസീനാബീവി, കമ്യൂണിറ്റി കൗൺസിലർ എം.എസ്. ശ്യാമളകുമാരിയമ്മ, ആർ. ബീന, ബുഷ്റ, അനിലാൽ എന്നിവർ സംസാരിച്ചു. അനധികൃതമായി പണം പലിശക്ക് കൊടുത്തയാൾ അറസ്റ്റിൽ കൊട്ടാരക്കര: അനധികൃതമായി പണം പലിശക്ക് കൊടുത്തയാളെ എഴുകോൺ പൊലീസ്​ അറസ്റ്റ് ചെയ്തു. എഴുകോൺ ഇരുമ്പനങ്ങാട് ചരുവിള തെക്കേതിൽ സജി പണിക്കറിനെയാണ് അറസ്റ്റ് ചെയ്തത്. എഴുകോൺ പഞ്ചായത്ത് മാർക്കറ്റിൽ പലിശക്ക് പണം കടം കൊടുക്കുന്നതിനിടയിലാണ് പിടികൂടിയത്. എഴുകോൺ ഐ.എസ്​.എച്ച്.ഒ ശിവപ്രകാശിന്‍റെ നിർദേശപ്രകാരം എസ്.ഐ വി.വി. സുരേഷ്, എസ്​.സി.പി.ഒ ബിജു, സി.പി.ഒ വിനയൻ എന്നിവരാണ് അറസ്റ്റ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.