കടയ്ക്കൽ: കാലാവസ്ഥ നിരീക്ഷണത്തിന് സ്കൂളുകളിൽ വിദ്യാർഥികൾക്ക് അവസരമൊരുക്കുന്ന പദ്ധതിയായ കേരള സ്‌കൂള്‍ വെതര്‍ സ്റ്റേഷന്‍ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച ഇട്ടിവയിലെ ഡോ.വയലാ വാസുദേവന്‍ പിള്ള മെമ്മോറിയല്‍ ഗവ. ഹയര്‍സെക്കൻഡറി സ്‌കൂളില്‍ വൈകീട്ട് മൂന്നിന് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷത വഹിക്കും. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി മുഖ്യാതിഥിയാകും. ജില്ല പഞ്ചായത്ത്പ്രസിഡന്‍റ് സാം കെ. ഡാനിയേല്‍ മാര്‍ഗരേഖ പ്രകാശനം ചെയ്യും. വെതര്‍ ഡേറ്റാ ബാങ്ക് പ്രകാശനം ജനറല്‍ എജുക്കേഷനല്‍ ഡയറക്ടര്‍ കെ. ജീവന്‍ബാബു നിര്‍വഹിക്കും. സമഗ്ര ശിക്ഷ അസിസ്റ്റന്റ് ഡയക്ടര്‍ ആര്‍.എസ്. ഷിബു പദ്ധതി വിശദീകരിക്കും. പരിപാടിയോടനുബന്ധിച്ച് രണ്ട് മുതല്‍ സംസ്ഥാനത്തെ സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ വിവിധ ജില്ലകളിലെ ഹയര്‍സെക്കൻഡറി ശാസ്ത്ര അധ്യാപകര്‍ വിവിധ വിഷയങ്ങളില്‍ തയാറാക്കിയ വിഡിയോകള്‍ പ്രദര്‍ശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.