കയർ വർക്കേഴ്സ് സെന്‍റർ ജില്ല സമ്മേളനം

കരുനാഗപ്പള്ളി: ചവറയിലെ നേച്ചർ ഫൈബർ പാർക്കിൽ വലപ്പായ് നിർമിക്കുന്ന ഫാക്ടറി സ്ഥാപിക്കണമെന്ന് കയർ വർക്കേഴ്സ് സെന്‍റർ (സി.ഐ.ടി.യു) ജില്ല സമ്മേളനം ആവശ്യപ്പെട്ടു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എസ്. സുദേവൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ ജില്ല പ്രസിഡന്‍റ് കെ.പി. കുറുപ്പ് അധ്യക്ഷത വഹിച്ചു. സംഘാടകസമിതി ചെയർമാൻ പി. ഉണ്ണി, ജില്ല സെക്രട്ടറി ഡി. സുരേഷ്കുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ ഗണേശൻ, എസ്. ശശി വർണൻ, ആനത്തലവട്ടം ആനന്ദൻ, ബി. തുളസീധരകുറുപ്പ്, പി.ആർ വസന്തൻ, സി. രാധാമണി, പി.കെ ബാലചന്ദ്രൻ, പി.കെ ജയപ്രകാശ്, വി. ദിവാകരൻ, എ. അനിരുദ്ധൻ, എം. ശോഭന, എ. മജീദ്, ആർ. ഗോപി എന്നിവർ പങ്കെടുത്തു. ഭാരവാഹികൾ: കെ.പി കുറുപ്പ് (പ്രസി.), ഡി. സുരേഷ്കുമാർ (സെക്ര.), ബി. രവികുമാർ (ട്രഷ.). ചിത്രം : കയർ വർക്കേഴ്സ് സെന്റർ (സി.ഐ.ടി.യു) കൊല്ലം ജില്ല സമ്മേളനം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എസ്. സുദേവൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.