ശാസ്താംകോട്ട: ശൂരനാട് തെക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഹരിത കർമസേന അംഗങ്ങൾക്ക് ഇലക്ട്രിക് വാഹനം കൈമാറി. പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തംഗങ്ങളായ സുനിത ലത്തീഫ്, ഖദീജ ബീവി, അഞ്ജലിനാഥ്, ശ്രീലക്ഷ്മി, സന്തോഷ്, സമദ്, അമ്പിളി, സെക്രട്ടറി സി.ആർ. സംഗീത, സുനിൽ ഡേവിഡ്, ഹരിത കർമസേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ലൈഫ് പദ്ധതി കരട് പട്ടിക ശാസ്താംകോട്ട: മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതിയുടെ രണ്ടാം ഘട്ട കരട് പട്ടിക പഞ്ചായത്ത് ഓഫിസിലും www.life2020.kerala.gov.in വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചു. ആക്ഷേപങ്ങൾ 17നകം ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് ഓണ്‍ലൈനായി സമർപ്പിക്കാം. രണ്ടാംഘട്ട അപ്പീല്‍ ജൂലൈ എട്ടിനകം കലക്ടർക്ക് നൽകാം. അന്തിമ പട്ടിക ജൂലൈ 22ന് പ്രസിദ്ധീകരിക്കുമെന്ന് സെക്രട്ടറി സി. ഡെമാസ്റ്റന്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.