ശാസ്താംകോട്ട: പ്രവാചക നിന്ദക്കെതിരെ പോരുവഴി മുസ്ലിം ജമാഅത്തുകളുടെ സംയുക്താഭിമുഖ്യത്തിൽ മയ്യത്തുങ്കര കിഴക്കേ പള്ളി മുക്കിൽനിന്ന് ചക്കുവള്ളിയിലേക്ക് പ്രതിഷേധ മാർച്ചും യോഗവും നടത്തി. ഹനഫി മഹൽ ചീഫ് ഇമാം റഫീഖ് മൗലവി ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് കാഞ്ഞിരത്തും വടക്കേതിൽ അധ്യക്ഷതവഹിച്ചു. ഷാഫി മഹൽ ഇമാം മഹമൂദ് ബാഖവി, ചക്കുവള്ളി നസീർ, സലിം മാലുമേൽ, അർത്തിയിൽ ഷെഫീക്, മുനീർ മഠത്തിൽ, അർത്തിയിൽ അൻസാരി, തോപ്പിൽ ജമാൽ, അനീഷ് അയന്തിയിൽ, സലിം പോരുവഴി എന്നിവർ സംസാരിച്ചു. ബഡ്സ് സ്കൂൾ ഉദ്ഘാടനം (ചിത്രം) ശാസ്താംകോട്ട : ശൂരനാട് വടക്ക് പഞ്ചായത്തിൽ ബഡ്സ് സ്കൂളിന്‍റെ ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ശ്രീകുമാർ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. അൻസാർ ഷാഫി, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഇ. വിജയലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആർ. സുന്ദരേശൻ, പങ്കജാക്ഷൻ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ഗംഗാദേവി, സുനിത ലത്തീഫ്, കെ. പ്രദീപ്, അഞ്ജലി നാഥ്, ശാന്തകുമാരി, ശ്രീലക്ഷ്മി, ദിലീപ്, സമദ്, ബ്ലസൻ, അമ്പിളി ഓമനക്കുട്ടൻ, സന്തോഷ്, സുനിൽ ഡേവിഡ്, പഞ്ചായത്ത് സെക്രട്ടറി സി.ആർ. സംഗീത എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.