ചാത്തന്നൂർ: പരിസ്ഥിതി വാരാഘോഷത്തിൻെറ ഭാഗമായി ചിറക്കര പഞ്ചായത്തിൻെറ ആഭിമുഖ്യത്തില്‍ ശുചീകരണ യജ്ഞവും വൃക്ഷത്തൈകള്‍ നടീലും സംഘടിപ്പിച്ചു. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് സി. സുശീലാദേവി നിര്‍വഹിച്ചു. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ആരോഗ്യശുചിത്വ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ശുചീകരണയജ്ഞങ്ങള്‍ക്ക് വാര്‍ഡ് മെംബര്‍മാര്‍ നേതൃത്വം നല്‍കി. വൈസ് പ്രസിഡന്‍റ് ദേവദാസ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ മിനിമോള്‍ ജോഷ്, പഞ്ചായത്തംഗങ്ങളായ ദിലീപ് ഹരിദാസന്‍, വിനിത ദീപു, ടി.ആര്‍. സജില, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അജിത്ത്, ഗോപകുമാര്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എസ് പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. പരിസ്ഥിതി ദിനാചരണം മുളവന: പേരയം യുവശക്തി ലൈബ്രറിയും പുഞ്ചിരി ബാലവേദിയും ചേർന്ന് നടത്തിയ പരിസ്ഥിതി ദിനാചരണം ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജയദേവി മോഹൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്‍റ് യേശുദാസൻ അധ്യക്ഷത വഹിച്ചു. ലൈബ്രറി വൈസ് പ്രസിഡന്‍റ് കുഞ്ഞുമോൻ ഫിലിപ്പോസ്, വികസനസമിതി അധ്യക്ഷ രജിത സജീവ്, പഞ്ചായത്തംഗം വിനോദ് പാപ്പച്ചൻ, പേരയം പഞ്ചായത്ത് നേതൃസമിതി കൺവീനർ അമൃത് കുമാർ, രാജേന്ദ്രൻ പിള്ള, ജോ.സെക്രട്ടറി ഭഗത് കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.