ഓപറേഷൻ സുതാര്യ: ​നിയമലംഘനങ്ങൾക്കെതിരെ കേസെടുത്തു

ശാസ്താംകോട്ട: ട്രാൻസ്‌പോർട്ട്​ കമീഷണറുടെ 'ഓപറേഷൻ സുതാര്യ'യുടെ ഭാഗമായി കുന്നത്തൂർ ആർ.ടി ഓഫിസി‍ൻെറ കീഴിൽ വ്യാഴാഴ്ച നടന്ന വാഹന പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി. കൂളിങ്​ ഫിലിം ഒട്ടിച്ച 11 വാഹനങ്ങൾക്കെതിരെ കേസെടുത്തു. ലൈസൻസില്ലാതെ വാഹനമോടിച്ച ആറ്​ കേസുകളും മൂന്നുപേരെ കയറ്റി അപകടകരമായ രീതിയിൽ ബൈക്കോടിച്ചതിന്​ രണ്ട്​ കേസുകളും ടാക്സ് അടക്കാതെയും ഫിറ്റ്നെസ് ഇല്ലാതെയും സർവിസ് നടത്തിയതിന്​ മൂന്ന്​ കേസുകളും എടുത്തു. ജോയന്‍റ്​ ആർ.ടി.ഒ ആർ. ശരത് ചന്ദ്ര‍​ൻെറ നിർദേശപ്രകാരം എ.എം.വി.ഐമാരായ പി. ഷിജു, എസ്. അയ്യപ്പദാസ്, അനസ്​ മുഹമ്മദ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. വരുംദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് ജോയിന്‍റ്​ ആർ.ടി.ഒ അറിയിച്ചു. അനുശോചിച്ചു ഓച്ചിറ: പ്രയാർ ഗോപാലകൃഷ്ണ‍​ൻെറ നിര്യാണത്തിൽ ഓച്ചിറ ശങ്കരൻകുട്ടി നവോത്ഥാന നർത്തകൻ ഫൗണ്ടേഷൻ അനുശോചിച്ചു. ഫൗണ്ടേഷൻ ചെയർമാൻ ടി.ജെ. ഉണ്ണികൃഷ്ണൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. പ്രഫ.പി.രാധാകൃഷ്ണ കുറുപ്പ്, മണപ്പള്ളി ഉണ്ണികൃഷ്ണൻ, സഞ്ചാർ ശ്രീ ചന്ദ്രമോഹനൻ, എം.മുരളീധരൻ പിള്ള, ഗോപാലകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.