കരുനാഗപ്പള്ളി: കേരള ടെക്നിക്കൽ സർവകലാശാലയും കേരള സർക്കാറും ചേർന്ന് നടപ്പാക്കുന്ന 'ബ്രിഡ്ജിങ് ദി ഡിജിറ്റൽ ഡിവൈഡ്' പദ്ധതിയുടെ ഭാഗമായി ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളജിൽ ലാപ്ടോപ് വിതരണം നടത്തി. ഇതിനൊപ്പം സൗജന്യ എൻട്രൻസ് പരിശീലന പരിപാടിയുടെയും ഉദ്ഘാടനം എ. എം ആരിഫ് എം.പി നിർവഹിച്ചു. സി.ആർ മഹേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. തൊടിയൂർ പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു രാമചന്ദ്രൻ, തേവലക്കര, ചവറ പഞ്ചായത്ത് പ്രസിഡന്‍റുമാർ, കോളജ് പ്രിൻസിപ്പൽ ഡോ.സി.വി. അനിൽ കുമാര്‍, കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്മെന്റ് മേധാവി പ്രഫ. മനോജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.