കൊട്ടിയം: കൊട്ടിയം പൗരവേദിയുടെ ആദിച്ചനല്ലൂർ പഞ്ചായത്ത് ക്ഷേമസമിതി അധ്യക്ഷൻ പ്ലാക്കാട് ടിങ്കു ഉദ്ഘാടനം ചെയ്തു. പൗരവേദി പ്രസിഡന്‍റ് കൊട്ടിയം അജിത്കുമാർ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ജി.എസ്. ആദർശ്, സെക്രട്ടറി നൂറുദ്ദീൻ, ബിജു സൂര്യ, അലൻ വിൽഫ്രഡ്, സൗമ്യകൃഷ്ണൻ എന്നിവർ സംസാരിച്ചു. മുഖത്തല: ഭിന്നശേഷി വിഭാഗത്തിൽപെട്ട മുഖത്തല ഗവ.എൽ.പി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിക്ക് ചാത്തന്നൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ പഠനോപകരണം വിതരണംചെയ്തു. സ്കൂൾ അധ്യാപകൻ ബി. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ ജ്യോതിഷ് മുഖത്തല, ഹെഡ്മിസ്ട്രസ് ഇൻ ചാർജ് റോസമ്മ, സ്നേഹലത, ബിജി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.