കുന്നിക്കോട്: തെരുവുനായ്ക്കള്‍ ആക്രമിച്ച വാനരനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി വനംവകുപ്പിന് കൈമാറി. കൂരാംകോട് അംഗൻവാടിക്ക് സമീപം കഴിഞ്ഞ ദിവസം രാത്രിയിലാണ് ആക്രമണമുണ്ടായത്. അവശനിലയിലായ കുരങ്ങന്‍ വ്യാഴാഴ്ച പുലര്‍ച്ചെയോടെ ജനവാസമേഖലയിലേക്ക് എത്തുകയായിരുന്നു. ശരീരം മുഴുവന്‍ ആഴത്തില്‍ മുറിവേറ്റ കുരങ്ങിന് നാട്ടുകാര്‍ പ്രാഥമികശുശ്രൂഷകള്‍ നല്‍കി. തുടർന്ന് വനംവകുപ്പിന്റെ അഞ്ചൽ റാപ്പിഡ് ടീം അംഗങ്ങള്‍ സ്ഥലത്തെത്തി കൂടുതല്‍ ചികില്‍സക്കായി കൊണ്ടുപോയി. കുന്നിക്കോട്, കുരാംകോട്, പച്ചില, ശാസ്ത്രീ ജംഗ്ഷന്‍ മേഖലകളില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം കുട്ടിയെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. തെരുവുനായ്ക്കളെ പിടികൂടാനുള്ള പദ്ധതികളൊന്നും ഫലപ്രദമായി നടപ്പാകുന്നില്ല. കൊല്ലം തിരുമംഗലം ദേശീയപാതയില്‍ തെരുവുനായ്ക്കളുടെ ശല്യം കാരണം വാഹനാപകടങ്ങളും പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.