പ്രവാചന നിന്ദ: ആത്മാഭിമാന റാലി ഇന്ന്

പുനലൂർ: പ്രവാചക നിന്ദ അനുവദിക്കില്ലെന്നും കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് മഹല്ല് ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച ഉച്ചക്ക് പുനലൂരിൽ ആത്മാഭിമാന റാലി നടക്കും. ജുമാ നമസ്കാര ശേഷം ടി.ബി ജങ്ഷനിൽ നിന്നാരംഭിച്ച് മാർക്കറ്റ് മൈതാനിയിൽ സമാപിക്കും. ലോക ഭക്ഷ്യദിനം സെമിനാർ പുനലൂർ: ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് ജില്ല ഭക്ഷ്യസുരക്ഷ വിഭാഗവും വാളക്കോട് എൻ.എസ്.വി.വി.എച്ച്.എസും ചേർന്ന് സെമിനാറും ചർച്ചാ ക്ലാസും നടത്തി. പ്രഥമാധ്യാപിക അനിത അധ്യക്ഷത വഹിച്ചു. സുരക്ഷിത ഭക്ഷണത്തിനായി നൂതന വഴികളെന്ന വിഷയത്തിൽ ജില്ല ഭക്ഷ്യ സുരക്ഷ ഓഫിസർ ലക്ഷ​്​മി വി. നായർ ക്ലാസ് നയിച്ചു. അനിൽകുമാർ, സുബി എന്നിവർ സംസാരിച്ചു. നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണം പുനലൂർ: പകർച്ചവ്യാധികൾ തടയുന്നതിന് നഗരസഭയുടെ നേതൃത്വത്തിൽ പൊതുസ്ഥലങ്ങളിലെ കാടുനീക്കൽ അടക്കം ശുചീകരണ പ്രവർത്തനം തുടങ്ങി. ചെമ്മന്തൂർ പ്രൈവറ്റ് ബസ്​സ്റ്റാൻഡ് പരിസരത്തെ ശുചീകരണത്തി‍ൻെറ ഉദ്ഘാടനം മുൻ ചെയർമാൻ എം.എ. രാജഗോപാൽ നിർവഹിച്ചു. സ്ഥിരംസമിതി അധ്യക്ഷ വസന്ത രഞ്​ജൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ വി.പി ഉണ്ണികൃഷ്ണൻ, സെക്രട്ടറി എ. നൗഷാദ്, സ്ഥിരംസമിതി അധ്യക്ഷൻ ഡി. ദിനേശൻ, കൗൺസിലർമാരായ രഞ്​ജിത്, ജി. ജയപ്രകാശ്, എം.പി. റഷീദ് കുട്ടി, പ്രിയ പിള്ള, വിപിൻ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.