അമിതഭാരം; അഞ്ച്​ തടിലോറികൾ പിടികൂടി

ഓച്ചിറ: അനുവദിച്ചതി‍ൻെറ മൂന്നിരട്ടി വരെ ഭാരത്തിൽ തടികൾ കയറ്റി വന്ന അഞ്ച്​ ലോറികൾ മോട്ടോർ വാഹന വകുപ്പി‍ൻെറ വിജിലൻസ് സംഘം പിടികൂടി. ബുധനാഴ്ച രാത്രി വലിയകുളങ്ങര പള്ളിമുക്കിലായിരുന്നു പരിശോധന. കൊല്ലം ഭാഗത്തുനിന്ന് പെരുമ്പാവൂരിലേക്ക് പോയ ലോറികളാണ് പിടിച്ചെടുത്തത്. അമിതഭാരത്തിന് 10000 രൂപയും അമിതമായി കയറ്റിയ ഓരോ ടണ്ണിനും 1500 രൂപ വീതവുമാണ് പിഴ. ഒരു ലോറിക്ക് 46000 രൂപ വരെ പിഴ മോട്ടോർ വാഹന വകുപ്പി‍ൻെറ സ്ക്വാഡ് ചുമത്തിയിട്ടുണ്ട്. ലോറികൾ ഓച്ചിറ പൊലീസി‍ൻെറ കസ്റ്റഡിയിലാണ്. ആനയടി പാലത്തിൽ അപകടം പതിവ്​ ശാസ്താംകോട്ട: കൊല്ലം-തേനി ദേശീയപാതയിൽ ശൂരനാട് വടക്ക് ആനയടി പാലത്തിൽ വാഹനാപകടങ്ങൾ പതിവാകുന്നു. പള്ളിക്കലാറിനുകുറുകെ നിർമിച്ച പാലത്തിനോട് ചേർന്നുള്ള കൊടുംവളവാണ് അപകടങ്ങൾ വിളിച്ചുവരുത്തുന്നത്. ഒരാഴ്ച മുമ്പ് ചാരുംമൂട് സ്വദേശിയായ അനസ് (28) മരിച്ചതാണ് ഒടുവിലത്തെ സംഭവം. അനസ് കരുനാഗപ്പള്ളി വവ്വാക്കാവിലെ കാർ സർവിസ് സെന്‍ററിൽ നിന്നും വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം. താമരക്കുളം ഭാഗത്തുനിന്ന് അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾ കൊടും വളവിലെത്തുമ്പോൾ ദിശ മാറുന്നതാണ് അപകടങ്ങൾ സൃഷ്ടിക്കുന്നത്. ചക്കുവള്ളി ഭാഗത്തു നിന്നുവരുന്ന വാഹനങ്ങൾ വേഗം കുറച്ച് പോയാലും എതിർദിശയിൽ നിന്നെത്തുന്ന വാഹനങ്ങൾക്കടിയിൽപെടുന്നത് പതിവാണ്. പാലത്തി‍ൻെറ ഇരുകൈവരികളിലും സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് നെറ്റുകളിലും വാഹനങ്ങൾ പാഞ്ഞുകയറി അപകടം സംഭവിച്ചിട്ടുണ്ട്​. ഇവിടെ മുന്നറിയിപ്പ് ബോർഡുകളോ സിഗ്നലുകളോ സ്ഥാപിച്ചിട്ടുമില്ല. മൂന്ന് വർഷത്തിനിടയിൽ ആനയടി പാലത്തിലെ കൊടുംവളവിൽ മാത്രം നൂറോളം അപകടങ്ങളാണുണ്ടായത്. പഴയ പാലത്തിലുണ്ടായിരുന്ന വളവുകൾ നീക്കി പുതിയ പാലം നിർമിക്കണമെന്ന് തീരുമാനമുണ്ടായിരുന്നെങ്കിലും അത് നടപ്പായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.