കര്‍ഷരുടെ വീട്ടുമുറ്റത്ത് വെറ്ററിനറി സേവനമെത്തിക്കും - മന്ത്രി ജെ. ചിഞ്ചുറാണി

കൊല്ലം: അത്യാധുനിക സജ്ജീകരണങ്ങളുള്ള ആംബുലന്‍സുകള്‍ മുഖേന കര്‍ഷകരുടെ വീട്ടുമുറ്റത്ത് വെറ്ററിനറി സേവനങ്ങളെത്തിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. കെ. സോമപ്രസാദിന്‍റെ എം.പി പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് ജില്ല വെറ്ററിനറി കേന്ദ്രത്തിനായി വാങ്ങിയ ആംബുലന്‍സിന്‍റെ ഫ്ലാഗ് ഓഫ് നിര്‍വഹിക്കുകയായിരുന്നു അവർ. സംസ്ഥാനത്തെ മുഴുവന്‍ ബ്ലോക്കുകളിലും വെറ്ററിനറി ആംബുലന്‍സ് സേവനം ആരംഭിക്കും. ആദ്യഘട്ടമായി 29 ആംബുലന്‍സുകള്‍ ഒരാഴ്ചക്കകം പ്രവര്‍ത്തനമാരംഭിക്കും. രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ കര്‍ഷകരുടെ വീടുകളിലേക്ക് വെറ്ററിനറി സേവനം എത്തിക്കുകയാണ് ലക്ഷ്യം. ജില്ല പഞ്ചായത്തിന്‍റെ സഹകരണത്തോടെ ജില്ലയില്‍ വെറ്ററിനറി മെഡിക്കല്‍ സ്റ്റോറുകള്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. ആംബുലന്‍സിന്‍റെ താക്കോല്‍ദാനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനി​േയല്‍ കലക്ടര്‍ അഫ്‌സാന പര്‍വീണിന് നല്‍കി നിര്‍വഹിച്ചു. വെറ്ററിനറി ഡോക്ടര്‍മാര്‍ക്കുള്ള രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കെ. സോമപ്രസാദ് വിതരണം ചെയ്തു. ജില്ല പഞ്ചായത്ത് വികസനസമിതി അധ്യക്ഷ ജെ. നജിബത്ത്, കോർപറേഷന്‍ കൗണ്‍സിലര്‍ ബി. ഷൈലജ, ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ.ഡി.എസ്. ബിന്ദു, ജില്ല മൃഗസംരക്ഷണ ഓഫിസര്‍ ഡോ.ഡി. നിഷ, എല്‍.എം.ടി.സി കൊട്ടിയം അസി. ഡയറക്ടര്‍ ഡോ.ഡി. ഷൈന്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. സബ് എഡിറ്റര്‍-കണ്ടന്‍റ്​ എഡിറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം ​കൊല്ലം: വിവര പൊതുജന സമ്പര്‍ക്ക വകുപ്പിന്‍റെ സംയോജിത വികസന വാര്‍ത്താശൃംഖല (പ്രിസം) പദ്ധതിയുടെ ഭാഗമായി സബ് എഡിറ്റര്‍, കണ്ടന്‍റ്​ എഡിറ്റര്‍ എംപാനല്‍ഡ് തസ്തികളിലേക്ക്​ അപേക്ഷിക്കാം. ജില്ലയില്‍ ഓരോ ഒഴിവാണുള്ളത്. അപേക്ഷ ജൂണ്‍ 28 നകം ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ സമർപ്പിക്കണം. അപേക്ഷകന്‍റെ ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍രേഖ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയും അപേക്ഷക്കൊപ്പം നല്‍കണം. പ്രായപരിധി 35 വയസ്സ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.