കരുനാഗപ്പള്ളി: ലോക സമുദ്ര ദിനത്തോടനുബന്ധിച്ച് കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പൊലീസ് കാഡറ്റിന്‍റെ നേതൃത്വത്തിൽ സമുദ്ര തീരത്തേക്ക് സൈക്കിൾ യാത്രയും കടൽത്തീരം പ്ലാസ്റ്റിക് വിമുക്തമാക്കൽ പദ്ധതിയും സംഘടിപ്പിച്ചു. സൈക്കിൾ യാത്ര കൊല്ലം ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽ എസ്. കല്ലേലിഭാഗം ഫ്ലാഗ് ഓഫ് ചെയ്തു. കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ടൗൺ ചുറ്റി ആലപ്പാട് അഴീക്കൽ ബീച്ചിൽ എത്തി. വിദ്യാർഥികൾ കടൽത്തീരത്തുനിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം ഹരിത കർമസേനക്ക് കൈമാറുന്നതിന്റെ ഉദ്ഘാടനം ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് നിർവഹിച്ചു. ഹെഡ്മിസ്ട്രസ് പി. രശ്മിദേവി, കമ്യൂണിറ്റി പൊലീസ് ഓഫിസർ എസ്. സാബുജാൻ, ഡ്രിൽ ഇൻസ്‌ട്രക്ടർമാരായ വി. മോഹൻ, വി.എ. മനുലാൽ, സി.പി.ഒ വി. ബിന്ദു, സ്റ്റാഫ് സെക്രട്ടറി ജെ.പി. ജയലാൽ എന്നിവർ പങ്കെടുത്തു. ചിത്രം..ലോക സമുദ്രദിനത്തിന്‍റെ ഭാഗമായി കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്ക്കൂൾ സ്റ്റുഡൻറ്സ് പൊലീസ് കേഡറ്റുകൾ നടത്തിയ സൈക്കിൾ റാലി ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽ എസ്. കല്ലേലിഭാഗം ഫ്ലാഗ് ഓഫ് ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.