റബർഷീറ്റ്​ മോഷ്ടാവിനെ പിടികൂടി

ശാസ്താംകോട്ട: റബർ ഷീറ്റ് മോഷ്ടിച്ച കേസിലെ പ്രതിയെ ശൂരനാട് ​െപാലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കര മുറിച്ചുനക്കര വിനേഷ് (49) നെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി പോരുവഴി പുന്നൂർ പടിഞ്ഞാറ്റതിൽ ശ്രീദേവിയുടെ വീട്ടിലെ തൊഴുത്തിൽ സൂക്ഷിച്ചിരുന്ന റബർ ഷീറ്റുകളും ഒട്ടുകറയും മോഷ്ടിച്ച കേസിലാണ്​ അറസ്റ്റ്​. ശൂരനാട് എസ്.ഐമാരായ രാജൻ ബാബു, കൊച്ചുകോശി, സി.പി.ഒ വിജേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.