കൊല്ലം: ഗവ. ടി.ടി.ഐയിൽ പ്രൈമറി ക്ലാസുകളിലേക്ക് പ്രവേശനം നേടിയ കുട്ടികൾക്ക് മുണ്ടക്കൽ റെസിഡന്‍റ്സ് അസോസിയേഷൻ ബാഗും പഠനോപകരണങ്ങളും നൽകി. അസോസിയേഷൻ വനിത പ്രസിഡന്‍റ് ഡോ. കുസുമവും സെക്രട്ടറി സുചേതയും ചേർന്ന് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ജി. ഗോപകുമാർ, ഡി.എൻ. സുരേഷ്, പി.കെ. സാബു, സൂസമ്മ അലക്സ്, ഇ.എം. അൻസർ, ഉമാനന്ദിനി എന്നിവർ സംസാരിച്ചു. അനുശോചിച്ചു കൊല്ലം: കേരള കോൺഗ്രസ് (ഉഷ വിഭാഗം) ജില്ല പ്രസിഡന്‍റ് സേതുമാധവൻപിള്ളയുടെ നിര്യാണത്തിൽ ജനാധിപത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്‍റ് എൻ.എസ്. വിജയൻ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.