ഷെയർ വിതരണം

ചാത്തന്നൂർ: ഇത്തിക്കര ബ്ലോക്ക്‌ കേന്ദ്രമായി പ്രവർത്തിക്കുന്ന ദേശിംഗനാട് ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ തുടങ്ങി. റിട്ട. കൃഷി അസി. ഡയറക്ടർ പ്രേംജിത്തിന് ആദ്യ ഷെയർ കൈമാറി കമ്പനി ചെയർമാൻ എസ്.വി. അനിത്ത് ഉദ്ഘാടനം ചെയ്തു. സി.ഇ.ഒ രാഗേഷ്, രാമചന്ദ്രൻപിള്ള, അജിത്കുമാർ, അരുൺ, ജി.എസ്. അരുൺ, രാജീവ്, ഗോപാലകൃഷ്ണപിള്ള എന്നിവർ പങ്കെടുത്തു. സ്കൂളുകളിൽ ശുചിത്വ പരിശോധന കണ്ണനല്ലൂർ: തൃക്കോവിൽവട്ടം പഞ്ചായത്തും പ്രാഥമികാരോഗ്യ കേന്ദ്രവും ചേർന്ന് തൃക്കോവിൽവട്ടം പഞ്ചായത്ത് പ്രദേശത്തെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിൽ ശുചിത്വ പരിശോധന നടത്തി. ചില സ്കൂളുകളിൽ പ്ലാസ്റ്റിക് കവറുകൾ ശാസ്ത്രീയമായി നിർമാർജനം ചെയ്യുന്നില്ലെന്ന് കണ്ടെത്തി. തൃക്കോവിൽവട്ടം പഞ്ചായത്ത് സെക്രട്ടറി അജിത്, ഹെൽത്ത് ഇൻസ്പെക്ടർ സജീവ്, ജെ.എച്ച്.ഐമാരായ ശോഭി, ശോഭ, അപർണ ശ്രീകുമാർ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.