കൊല്ലം തോട് മൂന്നാം റീച്ച് നവീകരണത്തിന് കരാറായി

കൊല്ലം: കൊല്ലം തോട് മൂന്നാം റീച്ച് നവീകരണത്തിന് കരാറായി. ജലകേളീകേന്ദ്രം മുതൽ കച്ചിക്കടവ് വരെയുള്ള നവീകരണത്തിന് കരുനാഗപ്പള്ളി ആസ്ഥാനമായുള്ള കമ്പനിയാണ് പുതിയ കരാർ എടുത്തത്. ഒരു വർഷമാണ് കരാർ കാലാവധി. 1.8 കിലോമീറ്ററാണ് മൂന്നാം റീച്ചിന്‍റെ നീളം. ഇരുവശങ്ങളിലുമായി 2,630 മീറ്റർ നീളത്തിൽ പാർശ്വഭിത്തി കെട്ടണം. ഗതാഗതം സുഗമമാക്കാൻ 56,000 മീറ്റർ ക്യൂബ് മണൽ നീക്കം ചെയ്യണം. പകുതി മാത്രമാണ് നീക്കിയത്. മൂന്നരക്കോടിക്കാണ് കരാർ തുക. നാലരവർഷം മുമ്പ് മൂന്നാം റീച്ച് നവീകരണത്തിന് ആദ്യം കരാറായിരുന്നു. നിർമാണപ്രവർത്തനങ്ങൾ വൈകിയതിനൊപ്പം മണൽകടത്തലും വ്യാപകമായതോടെ കരാറുകാരനും നിർവഹണ ഏജൻസിയായ ഉൾനാടൻ ജലഗതാഗത വകുപ്പും തർക്കത്തിലായി. രണ്ട് വർഷം മുമ്പ്​ ഉൾനാടൻ ജലഗതാഗതവകുപ്പ് കരാർ റദ്ദാക്കിയെങ്കിലും കോടതി ഇടപെട്ടു. തുടർന്നും നിർമാണപ്രവർത്തനം മുന്നോട്ടുപോകാതായതോടെ കരാർ റദ്ദാക്കി ടെൻഡർ ക്ഷണിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.