കുന്നിക്കോട്: വിളക്കുടി പഞ്ചായത്ത് രണ്ടാം വാർഡിലെ പുന്നിലത്ത് ഏലായിൽ മാലിന്യം നിക്ഷേപിച്ചവരെ നാട്ടുകാര്‍ കണ്ടെത്തി ചാക്കുകള്‍ തിരികെ എടുപ്പിച്ചു. അറവ് മാലിന്യങ്ങളും ഭക്ഷണശാലകളിൽ നിന്നുള്ള മാലിന്യങ്ങളും ഏലായിലും സമീപത്തുള്ള ജലാശയങ്ങളിലും തള്ളുന്നത് പതിവായിരുന്നു. ഇതോടെ പ്രദേശവാസികളുടെ നിത്യജീവിതവും കൃഷിയും എറെ ദുരിതത്തിലായി. നിരവധിതവണ പഞ്ചായത്തംഗത്തിന്‍റെ നേതൃത്വത്തിൽ പ്രദേശം ശുചീകരിക്കുകയും അറവുശാലകളിലും ഭക്ഷണശാലകളിലും മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും മാലിന്യം തള്ളുന്നത് തുടര്‍സംഭവമായിരുന്നു. കഴിഞ്ഞദിവസം രാവിലെ പാടത്ത് എത്തിയ കർഷകരാണ് 18 വലിയ ചാക്കുകളിലായി മാലിന്യം തള്ളിയിരിക്കുന്നത് കണ്ടെത്തിയത്. തുടർന്ന് പ്രദേശവാസികൾ പഞ്ചായത്തംഗം ബി. ഷംനാദിന്‍റെ നേതൃത്വത്തില്‍ ചാക്ക് കെട്ടുകൾ പരിശോധിച്ച് കുന്നിക്കോട് ടൗണിലെ ബേക്കറിയില്‍ നിന്നുള്ളതാണെന്ന് കണ്ടെത്തി. ബേക്കറി ഉടമക്കെതിരെ കുന്നിക്കോട് പൊലീസില്‍ പരാതി നൽകി. പൊലീസ് ബേക്കറി മാനേജരെ വിളിച്ചുവരുത്തി പഞ്ചായത്തംഗത്തിന്‍റെയും പ്രദേശവാസികളുടെയും സാന്നിധ്യത്തിൽ മുഴുവൻ മാലിന്യങ്ങളും പ്രദേശത്ത് നിന്ന് നീക്കം ചെയ്യിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.